സ്വന്തം ലേഖകന്‍: മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. സ്‌റ്റൈന്‍ മന്നന് ലോകമെങ്ങും ആരാധകരുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്തരമൊരു ആരാധകന്റെ സന്ദര്‍ശനം കടുത്ത രജിനി ആരാധകരെപ്പോലും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. മറ്റാരുമല്ല, ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ക്കിടിയില്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്താന്‍ സമയം കണ്ടെത്തിയത്.
ജനികാന്തിനെ നേരിട്ട് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചത്. തഞ്ചാവൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നതിന് ഇടയിലാണ് രജനിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം താരത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെട്ടതിന് ശേഷമാണ് നജീബ് റസാക്ക് യാത്ര പറഞ്ഞത്.
കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യന്‍ സര്‍ക്കാര്‍ പിന്തുണ വളരെ വലുതായിരുന്നുവെന്നും, വളരെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണം മലേഷ്യയില്‍ വെച്ച് പ്രധാനമന്ത്രി നജീബ് റസാക്കിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും രജനികാന്ത് പറഞ്ഞു.അദ്ദേഹം ചെന്നൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തി. കബാലിയുടെ ഒരു ചെറിയ ഭാഗം അദ്ദേഹം കാണുകയും ചെയ്തു.
രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിയുടെ ചിത്രീകരണത്തിനായി 2016 ല്‍ മലേഷ്യയില്‍ ഉണ്ടായിരുന്ന സമയത്ത് റസാഖ് താരത്തിന്റെ ആരാധകനായെന്നാണ് രജനീകാന്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് മലേഷ്യയിലെത്തുന്ന കബാലീശ്വരന്‍ എന്ന കഥാപാത്രമായാണ് കബാലിയില്‍ സ്‌റ്റൈല്‍ മന്ന അവതരിച്ചത്. രജനിയുടേയും രാധിക ആപ്‌തെയുടേയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ചിത്രം വന്‍ വിജയമാകുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല