ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍കം ഫ്രാസര്‍ (84) അന്തരിച്ചു. 1975 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഫ്രാസര്‍ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ഭരണഘടനാ പതിസന്ധി നേരിട്ട സമയത്താണ് ഫ്രാസര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുന്ന് തവണ ഫ്രാസര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫ്രാസറുടെ മുന്‍ഗാമിയായിരുന്ന ഗഫ് വിറ്റ്ലാമിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ജനറല്‍ സര് ജോണ്‍ കീര്‍ നിര്‍ബന്ധിതനായ സാഹചര്യത്തിലായിരുന്നു ഫ്രാസര്‍ ലിബര്‍ കണ്ട്രി പാര്‍ട്ടി സഖ്യ സര്‍ക്കാരിന്റെ കാവല്‍ പ്രധാനമന്ത്രിയായത്. 1975 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രാസറുടെ നേതൃത്വത്തില്‍ സഖ്യം വീണ്ടും അധികാരം പിടിച്ചെടുത്തു.
ഫ്രാസറുടെ ഭരണം ഓസ്ട്രേലിയില്‍ നിര്‍ണായക കാലഘട്ടമായിരുന്നു. ഫ്രാസര്‍ കൊണ്ടുവന്ന ഭൂനിയമവും കുടുംബ കോടതികളും സ്പെഷ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസും ഓസ്ട്രേലിയന്‍ ജനതയുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് വരുത്തിയത്.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെയും ഫ്രാസര്‍ പോരാടി. പാര്‍ട്ടിയില്‍ പിന്നീടു വന്ന നേതൃത്വത്തിന്റെ പരിഷ്കാരങ്ങളോട് ഫ്രാസര്ക്ക് വിയോജിപ്പുണ്ടായിരുന്നു. 2010ല്‍ പാര്‍ട്ടി അംഗത്വം നല്‍കാതെ ഫ്രാസറെ മാറ്റിനിര്‍ത്തി. നിലവിലെ പ്രധാനമന്ത്രി ടോണി ആബട്ടും ഫ്രാസറുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല