സ്വന്തം ലേഖകന്‍: മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ചൈനീസ് വ്യാപാരികള്‍ എന്നവകാശപ്പെടുന്നവര്‍ വിലക്കു വാങ്ങി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ഇന്‍ഡ്യയുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലവില്‍ വന്നതോടെയാണ് ചൈന മാലിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ തുടങ്ങിയത്.
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡിവീസ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ചൈന സ്വന്തമാക്കിയ ദ്വീപുകളില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായാണ് സൂചന.
ഇന്ത്യന്‍ തീരത്തുനിന്ന് വെറും 50 മിനിട്ടാണ് മാലിയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന ദൂരം. മാലി ദ്വീപിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ ചൈനീസ് സര്‍ക്കാര്‍ അവിടത്തെ പെണ്‍കുട്ടികളെ മാലിദ്വീപ് സ്വദേശികളെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല