സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് പ്രസിഡന്റ് അബ്ദുല്ല യമീന് കനത്ത തിരിച്ചടി; താന്‍ വിജയിച്ചതായി പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. വോട്ടെണ്ണല്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രസിഡന്റ് അബ്ദുല്ല യമീനേക്കാള്‍ 16% വോട്ടുകള്‍ക്കു മുന്നിലാണു പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സൊലിഹ്. 92% വോട്ടെണ്ണിക്കഴിഞ്ഞതായും താന്‍ വിജയിച്ചതായും മുഹമ്മദ് സൊലിഹ് അവകാശപ്പെട്ടു.
ചൈനയുമായി അടുപ്പമുള്ള പ്രസിഡന്റ് യമീനു ഭരണം തുടരാന്‍ വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കേയായിരുന്നു വോട്ടെടുപ്പ്. യൂറോപ്യന്‍ യൂണിയനും യുഎന്നും അടക്കം രാജ്യാന്തര തിരഞ്ഞെടുപ്പു നിരീക്ഷകര്‍ വിട്ടുനിന്നു.
വോട്ടെടുപ്പ് ആരംഭിക്കും മുന്‍പേ ഇന്നലെ പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)യുടെ ആസ്ഥാനം പൊലീസ് റെയ്ഡ് ചെയ്തതും വിവാദമായി. 50% വോട്ടു നേടുന്ന സ്ഥാനാര്‍ഥി വിജയിക്കും. ആര്‍ക്കും 50% ഇല്ലെങ്കില്‍ വീണ്ടും വോട്ടെടുപ്പു നടത്തും. അഞ്ചു വര്‍ഷമാണു പ്രസിഡന്റിന്റെ കാലാവധി. യമീന്റെ ചൈനയോടുള്ള ചായ്‌വ് ഇന്ത്യ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല