1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2015

സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെതിരായ വധശ്രമം, വൈസ് പ്രസിഡന്റ് അഹമ്മദ് അധീബ് അറസ്റ്റില്‍. പ്രസിഡന്റിനെ ലക്ഷ്യമാക്കി നടന്ന സ്പീഡ്‌ബോട്ട് സ്‌ഫോടനത്തിന്റെ അന്വേഷണമാണു വൈസ് പ്രസിഡന്റ് അഹമ്മദ് അധീബിനെ കുടുക്കിയത്.

ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ അധീബിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റിനൊപ്പം മൂന്നു സുരക്ഷാഭടന്‍മാരും അറസ്റ്റിലായി.

കഴിഞ്ഞമാസം 28നാണ് ഹജ് കര്‍മം കഴിഞ്ഞു തിരിച്ചെത്തിയ യമീന്‍ (59) സഞ്ചരിച്ച സ്പീഡ് ബോട്ടിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും രണ്ടു സഹായികള്‍ക്കും പരുക്കേറ്റിരുന്നു.

സുരക്ഷാ പാളിച്ചയുടെ പേരില്‍ പ്രതിരോധമന്ത്രി മൂസ അലി ജലീലിനെ ഇതേത്തുതുടര്‍ന്നു പുറത്താക്കിയിരുന്നു. സംഭവം ഉണ്ടായ ഉടന്‍തന്നെ രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അറസ്റ്റില്‍നിന്നു രക്ഷപ്പെടാനാണു വൈസ്പ്രസിഡന്റ് ചൈനയിലേക്കു പോയതെന്നു സൂചനകളുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി.

വിമാനത്താവളത്തിലേക്കു മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടില്ല. സ്പീഡ് ബോട്ട് സ്‌ഫോടനത്തിനു പിന്നില്‍ സാങ്കേതിക തകരാര്‍ ആണെന്നായിരുന്നു ആദ്യനിഗമനം. അമേരിക്ക, സൗദി, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണു ഗൂഢാലോചന വ്യക്തമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.