പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈന്യവും സായുധ വിമതരും തമ്മില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ 20 വിമതര്‍ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരെ പിടികൂടി. തിംബുക്തു മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും വ്യോമാക്രമണത്തിലാണ് വിമതര്‍ മരിച്ചതെന്ന് സേനാ കേന്ദ്രങ്ങള്‍ പറഞ്ഞു.
തൗറെഗ് നേതൃത്വം നല്‍കുന്ന എംഎന്‍എഎ വിമതരാണു മരിച്ചതെന്നു സൈന്യം. കിഡാല്‍ നഗരത്തില്‍ വന്‍ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. വടക്കന്‍ മാലിയുടെ സ്വതന്ത്ര്യത്തിനു വേണ്ടിയാണ് ഈ സംഘടന പോരാട്ടം നടത്തുന്നത്. രണ്ടു ദിവസത്തെ ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നു പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ നഗരമായ കിദാല്‍ കേന്ദ്രീകരിച്ചു നടന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗവും പരസ്പരം വെടിവെച്ചു. വടക്കന്‍ മാലിയില്‍ സ്വതന്ത്ര രാഷ്ട്രത്തിനായി പൊരുതുന്ന സായുധ വിമത വിഭാഗമാണ് തുറങ് വിമതര്‍. നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ ദി ലിബറേഷന്‍ അസോദാണ് ഇവരെ നയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല