സ്വന്തം ലേഖകന്‍: മാലിയില്‍ അല്‍ഖായിദ ആക്രമണം, ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ ബന്ദിയാക്കി. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഐക്യരാഷ്ട്ര സംഘടന മിഷന്‍ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് അല്‍ഖായിദ ബന്ധമുള്ള തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഭീകരര്‍ ബന്ദിയാക്കിയവരില്‍ നാലു പേരെ സൈന്യം മോചിപ്പിച്ചു.
ദക്ഷിണാഫ്രിക്കയുടെ രണ്ടും റഷ്യ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളുടെ ഓരോ പൗരന്മാരുമാണ് മോചിപ്പിക്കപ്പെട്ടത്. സൈനിക നടപടിക്കിടെ മൂന്നു ബന്ദികളും അഞ്ചു സൈനികരും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ബന്ദികള്‍ ഏതു രാജ്യക്കാരാണ് എന്നു വ്യക്തമായിട്ടില്ല. ഏഴു തീവ്രവാദികളെ പൊലീസ് പിടികൂടി.
തലസ്ഥാനമായ ബമാക്കോയില്‍നിന്ന് 600 കിലോമീറ്ററോളം വടക്കുകിഴക്കുള്ള സെവാരെ നഗരത്തിലെ ബിബ്ലോസ് ഹോട്ടലിലാണ് വെള്ളിയാഴ്ച രാവിലെ യുഎന്നുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ തീവ്രവാദികള്‍ ബന്ദികളാക്കിയത്. ഹോട്ടല്‍ വളഞ്ഞ മാലി സൈനികരെ വെടിയുതിര്‍ത്ത് അവര്‍ അകറ്റിനിര്‍ത്തി.
മാലിയിലെ യുഎന്‍ സമാധാന സേനയുമായി ബന്ധപ്പെട്ട ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും മറ്റുമാണ് ഇവിടെ താമസിച്ചുവന്നത്. മോചിപ്പിക്കപ്പെട്ടവരില്‍ രണ്ട് ദക്ഷിണാഫ്രിക്കക്കാര്‍ കരാറുകാരും റഷ്യന്‍ പൗരന്‍ ‘യുടെയര്‍’ വിമാനക്കമ്പനി ജീവനക്കാരനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല