ബോളിവുഡ് ഹോട്ട് സുന്ദരി മല്ലികാ ഷെരാവത്തിന് മാധ്യമശ്രദ്ധ നേടാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. പക്ഷേ മല്ലിക ഇത്തവണ വാര്‍ത്തകളില്‍ എത്തുന്നത് സ്വവര്‍ഗാനുരാഗികള്‍ക്ക് ശക്‌തമായ പിന്തുണ നല്‍കികൊണ്ടാണ് – അവര്‍ തന്റെ ഏറ്റവുമടുത്ത ‘ഗേ’ കൂട്ടുകാര്‍ക്ക് വിവാഹ നിശ്‌ചയം നടത്തിക്കൊടുക്കുന്നതിന് മുന്‍കൈ എടുക്കുകയാണ്.
‘കിസ്‌മത്ത്, ലൗ, പൈസ, ദില്ലി’ എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മല്ലിക ഇപ്പോള്‍ ലോസ് ഏഞ്ചലസില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. തന്റെ അടുത്ത കൂട്ടുകാര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പ്രഖ്യാപിക്കാന്‍ മടികാട്ടാതിരുന്ന അവര്‍ അടുത്തിടെ ഗേ കാമ്പെയ്‌നിലും പങ്കെടുത്തിരുന്നു.
ലോസ് ഏഞ്ചലസിന് അടുത്തുളള മലിബുവിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വച്ചാണ് മല്ലിക രണ്ട് ഗേ സുഹൃത്തുക്കളുടെ വിവാഹ നിശ്‌ചയത്തിന് ആതിഥ്യമരുളാന്‍ പോകുന്നത്. സംഭവം അടിപൊളിയായിരിക്കും എന്ന് ട്വീറ്റ് ചെയ്യുന്ന മല്ലിക സ്വവര്‍ഗാനുരാഗികളോട് വേര്‍തിരിവ് പാടില്ല എന്നും പറയുന്നു. എന്തായാലും, സുഹൃത്തുക്കളെ കൈവിടാത്തവളാണ് താനെന്ന് മല്ലിക തെളിയിച്ചിരിക്കുകയാണ്!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല