മല്ലികാ ഷെരാവത്തിന് ഒരു വരനെ വേണം. ഡിമാന്‍ഡുകളേറെയുണ്ട്. പ്രശസ്ത ഡിസൈനര്‍മാരായ ആഞ്ജലയുടെയും അര്‍ജുന്‍ കപൂറിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ബ്രൈഡല്‍ വീക്ക് 2011’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ മല്ലിക അസ്സല്‍ ഇന്ത്യന്‍ വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു തനിക്ക് യോജിച്ച ഒരു വരനെ കണ്ടെത്തണമെന്ന് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരോടാണ് മല്ലിക അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ വരന് ചില ഗുണങ്ങള്‍ വേണമെന്ന നിര്‍ബന്ധമുണ്ട് മല്ലികയ്ക്ക്. മല്ലിക വെജിറ്റേറിയതിനാല്‍ തന്നെ വരനും വെജിറ്റേറിയനാകണമെന്നതാണ് ആദ്യത്തെ ആവശ്യം. പാലും പാലുത്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും വേണം. മാത്രമല്ല യോഗ നന്നായി അറിയുന്നയാളായാല്‍ വിവാഹമാലോച്ചു മല്ലികയുടെ അടുത്തേക്ക് പോകാം. എന്നും അതിരാവിലെ മല്ലിക യോഗാഭ്യാസത്തിന് പോകുമ്പോള്‍ പങ്കാളി കൂടെ പോകണം. അതുവഴി ആരോഗ്യം സംരക്ഷിക്കാമെന്നും മല്ലിക ഉറപ്പു നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല