1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനാല്‍ നഷ്ടമായത് നിരവധി അവസരങ്ങള്‍, തുറന്നുപറച്ചിലുമായി മല്ലികാ ഷെരാവത്. സിനിമാ മേഖലയില്‍ തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് മല്ലിക മനസു തുറന്നത്. നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാത്തത് നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയതായി അവര്‍ വെളിപ്പെടുത്തി. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴക്കിയെടുക്കാം എന്ന് ധരിച്ച് സംവിധായകരും സഹതാരങ്ങളും സമീപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കുട്ടിയുടുപ്പ് ധരിച്ചെത്തി ചുംബന രംഗങ്ങളില്‍ അഭിനയിച്ചാല്‍ സദാചാരമില്ലാത്തവളായാണ് മുദ്രകുത്തപ്പെടുന്നത്. അങ്ങനെ ധരിച്ച് ആണുങ്ങള്‍ സ്വാതന്ത്ര്യമെടുക്കും. ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നതുപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലേ എന്നാണ് ചോദിക്കുക. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതികൊണ്ട് നഷ്ടമായത് നിരവധി പ്രൊജക്ടുകളാണ്. ഇത് സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണിത്,’ മല്ലിക പറഞ്ഞു.

പതിനാല് വര്‍ഷം മുമ്പ് പുറത്തുവന്ന ഇമ്രാന്‍ ഹഷ്മി ചിത്രം മര്‍ഡറിലൂടെയാണ് മല്ലിക ശ്രദ്ധേയയാകുന്നത്. ഇതിനുശേഷം നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമാകാന്‍ മല്ലികയ്ക്ക് കഴിഞ്ഞു. ജാക്കിച്ചാനുമൊത്തുള്ള ദി മിത്ത് ഏറെ ശ്രദ്ധേയമായി. കമല്‍ ഹാസ്സന്റെ ദശാവതാരത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാലോകത്തും മല്ലികയെത്തി. ഹിസ് എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയയായി. ടൈം റൈഡേഴ്‌സ് എന്ന ചൈനീസ് ചിത്രത്തിലും അഭിനയിച്ച മല്ലികയ്ക്ക് അടുത്തിടെയായി അവസരങ്ങള്‍ കുറവാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.