സ്വന്തം ലേഖകന്‍: വാടക കൊടുക്കാത്തതിന് ഇറക്കി വിടാന്‍ തനിക്ക് പാരീസില്‍ ഫ്‌ലാറ്റില്ല, കൂടെയുള്ളത് തന്റെ ഭര്‍ത്താവുമല്ല, തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മല്ലികാ ഷെരാവത്. തന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു മല്ലികാ ഷെരാവത്. വാര്‍ത്ത കണ്ടുവെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണവ എന്നും അവര്‍ പറഞ്ഞു.
മല്ലികയെ പാരിസിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ഇറക്കിവിട്ടുവെന്നായിരുന്നു വാര്‍ത്ത. സിറിള്‍ തന്റെ സുഹൃത്ത് മാത്രമാണ്. അദ്ദേഹത്തേയും തന്നേയും എവിടെനിന്നും ആരും ഇറക്കിവിട്ടിട്ടില്ല. പാരീസില്‍ തനിക്ക് ഫ്‌ലാറ്റില്ല. താമസിക്കുന്നത് മുംബൈയിലാണെന്നും അവര്‍ പറഞ്ഞു.
ഇതിന് മുമ്പ് താമസിച്ചിരുന്നത് ലോസ് ആഞ്ജലസിലാണ്. എന്നാല്‍ പാരിസില്‍ സാമസിച്ചുവെന്നാണ് വാര്‍ത്തകള്‍. ഇവിടെ എനിക്ക് ഒരു ഫ്‌ലാറ്റുണ്ടെങ്കില്‍ ആരെങ്കിലും അതിന്റെ വിലാസം ഒന്നു തരാമോ എന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് മല്ലികയേയും ഭര്‍ത്താവിനേയും ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. ഇവര്‍ സാമ്പത്തികമായി ഏറെ ഞെരുക്കത്തിലാണെന്നും 63 ലക്ഷം രൂപയാണ് ദമ്പതികളുടെ കടമെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല