ടൈപ്പ് കാസ്റ്റ് നടിയാകാതെ കൊമേഴ്സല്‍ ചിത്രങ്ങളിലും അഭിനയിക്കുമെന്നു നടി മല്ലിക. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി പ്രത്യേക പരാമര്‍ശം നേടിയ മല്ലിക തൃശൂര്‍ പ്രസ് ക്ലബ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു. അവാര്‍ഡ് നേടിയതിനാല്‍ സിനിമയില്‍ സെലക്റ്റീവ് ആവില്ല. ബ്യാരി സിനിമയില്‍ ശൈശവത്തില്‍ വിവാഹിതയാകുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
സിനിമയില്‍ ഓരോ സീനും വ്യത്യസ്തമായിരുന്നു. അടൂരിനും സുവീരനുമൊവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അവാര്‍ഡ് കിട്ടിയതിനാല്‍ ചില പ്രത്യേക ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്ന നടിയെന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമോ എന്ന് ഭയമുണ്ട്. അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളിലും കഥാ പ്രാധാന്യമുള്ളതാണെങ്കില്‍ അഭിനയിക്കും.
കഥാപ്രാധാന്യമുള്ള സിനിമകളില്‍ രണ്ടു സീന്‍ മാത്രമുള്ളുവെങ്കിലും അഭിനയിക്കുമെന്നും മല്ലിക. മലയാളത്തിനെക്കാള്‍ കൂടുതല്‍ തമിഴ് സിനിമയില്‍ അഭിനയിച്ച താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല. സിനിമയില്‍ തനിയ്ക്കു ഗോഡ്ഫാദറില്ല. മലയാളത്തില്‍ കൂടുതല്‍ നല്ല സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. രണ്ടു മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ കരാറായെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് സെക്രട്ടറി വി.എം.രാധാകൃഷ്ണന്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല