സ്വന്തം ലേഖകൻ: വ്‌ളോഗര്‍ ‘മല്ലുട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശൈശവ വിവാഹം, ഗാര്‍ഹികപീഡനം തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ് കണ്ണൂര്‍ ധര്‍മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഷാക്കിര്‍ സുബ്ഹാനെതിരേ സമാന ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തത്.
ഒന്നരമാസം മുന്‍പ് സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും ഷാക്കിറിനെതിരേ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഇയാള്‍ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സൗദി വനിതയുടെ പരാതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല