സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മാല്‍വേണ്‍ സ്‌ഫോടനം, 20 കാരന്‍ പിടിയില്‍, ഭീകര ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ്. മാല്‍വേണില്‍ നടന്ന ബന്ധപ്പെട്ട് 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ്‌ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് മാല്‍വേണ്‍ നഗരത്തിലെ പൗണ്ട് ബാങ്ക് റോഡില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സ്‌ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലില്‍ ലാങ്‌ലാന്‍ഡ് അവന്യൂവിലെ വീട്ടില്‍നിന്ന് പൊലീസ് സ്‌ഫോടക വസ്തു കണ്ടെടുത്തിരുന്നു. അറസ്റ്റിലായ യുവാവ് സ്‌ഫോടകവസ്തു കൈവശംവെച്ചതായാണ് കരുതുന്നത്. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനു ശേഷം ബ്രിട്ടനിലെങ്ങും ആക്രമണ സാധ്യതയുള്ളതിനാല്‍ എവിടെയും കന്നത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്ബീച്ചുകളും തെരുവുകളും കളിക്കളങ്ങളടക്കമുള്ള പ്രധാന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയും സദാ നിരീക്ഷണത്തിലാണ്. മാഞ്ചസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ പിടിയിലായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല