സൗഹൃദത്തിന്റെ മലര്‍വാടിയില്‍ നൂറു നൂറുപൂക്കള്‍ വിരിയിച്ച് മല്‍വെണിലെ കൂട്ടുകാര്‍ ഒത്തുകൂടി. യുകെയിലെ മലയാളി സൗഹൃദ കൂട്ടായ്മകള്‍ക്ക് മാതൃകയായി ഇത് രണ്ടാം തവണയാണ് മല്‍വെണിലെ സുഹൃത്തുക്കള്‍ ഒത്തുചേരുന്നത്. തങ്ങള്‍ക്കൊപ്പം ഒരുപാടുകാലം ജീവിക്കുകയും പിന്നീട് രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് മാറിതാമസിക്കുകയും ചെയ്ത പഴയ കൂട്ടുകാര്‍ക്കുവേണ്ടിയാണ് മല്‍വെണ്‍ നിവാസികള്‍ ഈ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നത്. മല്‍വെണിലെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും സൗഹൃദങ്ങള്‍ പുതുക്കിയും പുതിയ കൂട്ടുകാരെ പരിചയപ്പെട്ടും മല്‍വെണിലെ കൂട്ടുകാര്‍ ഒരിക്കല്‍കൂടി അവരുടെ കൂട്ടായ്മ അവിസ്മരണീയമാക്കി.
സൗഹൃദങ്ങള്‍ക്കപ്പുറത്ത് മൈലുകളോ മണിക്കൂറുകളോ മല്‍വെണിലെത്തിപ്പെടാന്‍ അവര്‍ക്കൊരു തടസ്സമായിരുന്നില്ല. സൗഹൃദത്തിന്റെ അവിസ്മരണീയത നുകരാന്‍ 200 മൈല്‍ ദൂരെ നിന്നുപോലും മല്‍വെണിലേക്ക് പഴയ കൂട്ടുകാരെത്തി. മല്‍വെണ്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന കൂട്ടായ്മയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതോടെ സൗഹൃദദിന പരിപാടികള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് ഫാമിലി ഫണ്‍ പ്രോഗ്രമ്മുകള്‍, കുട്ടികളുടെ കായിക വിനോദങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത പ്രകടനങ്ങള്‍, അലീന ബെന്നിയും മിനി ബെന്നിയും ചേര്‍ന്ന് അവതരിപ്പിച്ച ക്ലാസ്സികള്‍ ഫ്യുഷന്‍ ഡാന്‍സ്, മല്‍വെണ്‍ ബോയ്‌സിന്റെ ജയന്‍ നൃത്തം, അയ്യപ്പ പണിക്കരുടെ കവിതയുടെ രംഗവിഷ്‌ക്കാരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളില്‍ സമ്പന്നമായിരുന്നു സ്‌നേഹ സംഗമം. ഇങ്ങനെ വീണ്ടും ഒന്നിച്ചു കാണുമ്പോള്‍ പങ്കു വൈക്കപ്പെടുന്ന സ്‌നേഹം തന്നെയാണ് പ്രവാസ ജീവിതത്തിലെ സമ്പാദ്യം എന്ന് പ്രോഗ്രാം കണവീനര്‍ മോന്‍സി എബ്രഹാം പറഞ്ഞു. സംഗമത്തിനെതിയവരെ പരിചയപ്പെടുത്തുന്ന ഇന്ററാക്ഷന്‍ ആദ്യമയെത്തിയവര്‍ക്ക് പുതുമയായി.
ആശയത്തിലെ ലാളിത്യം വിരുന്നിലും പ്രകടമായി. കപ്പ പുഴുക്കും വറ്റിച്ച മീന്‍കറിയും വിളമ്പി മല്‍വെണില്‍ താമസ്സിച്ചു ലെട്ബറിയിലേക്ക് കൂട് മാറിയ ബിപിന്‍ ലൂകോസ് പണ്ടാരശേരില്‍ പാചകത്തിന്റെ പുത്തന്‍ രസക്കൂട്ടുകള്‍ കൂട്ടുകാര്‍ക്കായി കാഴ്ച വച്ചു. തുടര്‍ന്ന് ടു കോഴ്‌സ് ബുഫേ ടിന്നറും വിളമ്പി.
ഒരു പരീക്ഷണം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സംഗമത്തില്‍ തന്നെ 70 ഓളം പേര്‍ പങ്കെടുത്തിരുന്നു. സംഗമത്തില്‍ നറുക്കെടുത്ത റാഫിള്‍ ടിക്കറ്റ് ഒന്നാം സമ്മാനം ദീപ സുനില്‍ കരസ്ഥമാക്കി. രണ്ടാം സമ്മാനം സിബി ലെട്ബരിയും നേടി.
മല്‍വെണ്‍ നിവാസികളായ സുനില്‍ ജോര്‍ജ്, ബിജു ചാക്കോ, റെജി ചാക്കോ, ജോസ് മത്തായി, ടിട്ടു സിറിയക്, സ്റ്റാനി, ഷോണി എന്നിവര്‍ നേതൃത്വം നല്‍കി.ബ്രിസ്‌റോള്‍ വോയ്‌സിന്റെ ഗാനമേളയും ചടങ്ങിനു കൊഴുപ്പേകി. പ്രമോദ് ബ്രിസ്‌റോള്‍, ടെസ്‌മോന്‍ ലെസ്റ്റര്‍ എന്നിവര്‍ ഗാനങ്ങള്‍ക്ക് സ്വരം പകര്‍ന്നു. യോര്‍ക്ക്, വൂസ്റ്റര്‍, റേട്രിച്ച്, കവന്‍ട്രി, ഗ്ലോസ്റ്റര്‍, ലെട്ബറി, ബ്രിസ്‌റോള്‍, ലെസ്‌റെര്‍, മോര്‍ടന്‍ ഇന്‍ മാര്‍ഷ്, എന്നിവിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ സുഹൃത്തുക്കള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല