കോട്ടയം- സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) സംഘടിപ്പിക്കുന്ന മാമാങ്കം 2012ന്‍റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് സണ്ണി തോമസ് ഏറ്റുവാങ്ങി. സന്തോഷ് ചുമ്മാരുകുട്ടിയും ജെയ്സ് ജോസഫും സന്നിഹിതരായിരുന്നു.
യുകെയിലെ ഈസ്റ്റ് സസ്കസിലുള്ള തീരദേശപട്ടണമായ ഈസ്റ്റ്ബോണില്‍ ജൂലൈ ഏഴിനാണ് മാമാങ്കം അരങ്ങേറുന്നത്. മലയാളഭാഷയും കലയും സംസ്കാരവും പൈതൃകവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ പരിപാടിയില്‍ ഇംഗ്ലണ്ടിലെ ആയിരത്തിലേറെ മലയാളി കുടുംബങ്ങള്‍ സംബന്ധിക്കും. കേരളത്തിലെയും യുകെയിലെയും നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ബ്രിട്ടീഷ് മലയാളികളുടെ പുതുതലമുറയില്‍ മാതൃഭൂമിയോടുള്ള സ്നേഹതീക്ഷ്ണത ജ്വലിപ്പിക്കുന്നതിനാണ് മാമാങ്കം നടത്തുന്നതെ്ന് അസോസിയേഷന്‍ ഭാരവാഹികളായ സണ്ണി തോമസ്, ജോസഫ് അരയത്തേല്‍, ഡേവിഡ്സണ്‍ പാപ്പച്ചന്‍, ജിബി കെ ജോസഫ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.seema.org.co.uk എന്ന സൈറ്റില്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല