സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐഎക്യം ശക്തിപ്പെടുത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തിയ മമത എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സോണിയയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ കാണുമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി 7.30 ഓടെ നമ്പര്‍ 10 ജന്‍പഥില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രാദേശിക പാര്‍ട്ടികളുടെ ബി.ജെ.പി വിരുദ്ധ മുന്നണി കോണ്‍ഗ്രസുമായി സഹകരിക്കാതെയാണോ എന്ന അഭ്യൂഹങ്ങള്‍ കൂടി അവസാനിപ്പിച്ച മമത ബാനര്‍ജി, ബി.ജെ.പിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികളുടെ മുന്നണി ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമാണെന്നും പറഞ്ഞു. ബി.ജെ.പിയെ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ െഎക്യമുന്നണിക്കേ സാധിക്കൂവെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ വിമതനേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ താന്‍ സോണിയയെ സന്ദര്‍ശിക്കാറുണ്ടെന്നും തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും സോണിയയെ കണ്ടശേഷം മമത പറഞ്ഞു. സോണിയ ഗാന്ധിയുടെ ആരോഗ്യവിവരം തിരക്കിയ താന്‍ രാഷ്ട്രീയചര്‍ച്ചയും നടത്തി. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ മത്സരിക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും സംസ്ഥാനങ്ങളില്‍ ശക്തമായ പാര്‍ട്ടികള്‍ അവിടങ്ങളില്‍ ബി.ജെ.പിയെ നേരിട്ട് നേരിടണമെന്നും അവര്‍ പറഞ്ഞതായി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല