1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2011

ഒരു മലയാളം നടികൂടി വിവാഹിതയാകുന്നു. ആര്‍ഭാടങ്ങളൊന്നുമില്ലാതെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്ന മംമ്ത മോഹന്‍ദാസാണ് വിവാഹിതയാകാന്‍ പോകുന്നത്. ബഹ്‌റിനില്‍ ബിസിനസ്സുകാരനായ ബാല്യകാല സുഹൃത്താണ് വരന്‍. നവംബര്‍ 11 ന് കൊച്ചിയില്‍ വിവാഹനിശ്ചയം നടക്കും. അതിന് ശേഷം വരന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് മംമ്ത പറഞ്ഞു.

ബാല്യകാല സുഹൃത്താണ് എന്ന് പറഞ്ഞയുടനെ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചവരോടൊക്കെ മംമ്ത പറഞ്ഞത് ഇതൊരു അറേഞ്ച്ഡ് മാര്യേജാണ് എന്നാണ്. അതായത് ബാല്യകാലം തൊട്ടുള്ള പ്രേമമൊന്നുമല്ല വിവാഹത്തിന് പിന്നിലെന്ന് അവര്‍ വ്യക്തമാക്കികഴിഞ്ഞു. ”വര്‍ഷങ്ങളായി ഒരു സ്‌നേഹബന്ധം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു എന്നത് സത്യമാണ്. എന്റെ അച്ഛനുമായും വളരെ അടുത്ത ബന്ധമാണുള്ളത് അദ്ദേഹത്തിന്. ഇതിനൊക്കെ പുറമെ ബഹ്റിനില്‍ മാതാപിതാക്കളെ കാണാന്‍ പോകുമ്പോള്‍ തന്‍റെ ബാല്യാകാല സുഹൃത്തിനെയും കാണുമായിരുന്നുവെന്നും മംമ്ത പറയുന്നു. ഇതിനൊക്കെ തന്നെയല്ലേ പ്രേമമെന്ന് വിളിക്കുന്നതെന്ന് ചോദിച്ചാല്‍ ഉടന്‍ മംമ്ത പറയും- ” ഒരിഷ്ടമുണ്ടായി എന്നത് സത്യമാണ്. എന്നാല്‍ അത് ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേരുടെ ഇഷ്ടം മാത്രമാണ്. സമാന ചിന്താഗതിക്കാരുടെ എല്ലാ അടുപ്പങ്ങളും പ്രേമമല്ലല്ലോ?”

താന്‍ ക്യാന്‍സര്‍ രോഗബാധിതയാണെന്ന് പറഞ്ഞ് സിനിമാലോകത്തെ ഞെട്ടിച്ച മംമ്ത മോഹന്‍ദാസ് ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. മിക്കവാറും 2012 വിവാഹം നടക്കുമെന്നാണ് സൂചന. അദ്ദേഹം അത്ര വലിയ സിനിമാ പ്രേമിയൊന്നുമല്ലെങ്കിലും താന്‍ അഭിനയിച്ച ചില സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് മംമ്ത പറയുന്നു. മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും തമിഴിലും തെലുങ്കിലും മംമ്തയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.