സ്വന്തം ലേഖകന്‍: കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഓ?ഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ടിപി രാജീവിനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. നിര്‍മാതാവ് ഷാജി നടേശനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയച്ചത്.
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ടീം കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. മലയാളത്തിന്റെ രണ്ടു സൂപ്പര്‍ താരങ്ങളും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
‘ഞാനും ലാലും ഒരുമിച്ച് ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുള്ള ചിത്രമെടുക്കാന്‍ ചരിത്രം ആഴത്തില്‍ അറിയേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു. പൂര്‍ണമാകാന്‍ പത്ത് മാസമെങ്കിലും ചെലവിടേണ്ടി വരും.
യഥാര്‍ഥ സംഭവങ്ങളും ഭാവനയും കലര്‍ത്തിയായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍ ഒരുക്കുന്നത്. കാരണം ആ കാലഘട്ടത്തിലെ പല വിവരങ്ങളും ലഭ്യമല്ല. വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയാണിത്,’ പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനാണ് ഈ രണ്ടു ചിത്രങ്ങളിലേയും മരയ്ക്കാര്‍ എന്നാണ് സൂചന. 1498 ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല