സ്വന്തം ലേഖകൻ: മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ഫസ്റ്റ്‌ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കറുത്ത കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു.
ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.
ഈ വര്‍ഷമാദ്യം ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയ യാത്ര എന്ന തെലുങ്ക് ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല