1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2011

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തില്‍ മമ്മൂട്ടി വേറിട്ട മൂന്ന് ഗെറ്റപ്പുകളിലെത്തുന്നു. എണ്‍പതുകളിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കയര്‍ വ്യാപാരി എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ വരുന്നത്. മൂന്നാമത്ത ഗെറ്റപ്പ് സസ്‌പെന്‍സാണെന്നാണ് സംവിധായകന്‍ പറയുന്നത്.

പൊലീസ കോണ്‍സ്റ്റബിളായ പവിത്രന്‍ ആലപ്പുഴയുട ഉള്‍ഗ്രാമത്തില്‍ കയര്‍വ്യാപാരിയായി എത്തുകയാണ്. ഇതെന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ കഥ. എണ്‍പതുകളുടെ തുടക്കത്തിലെ ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാ ഘട്ട ഷൂട്ടിങ് മാറ്റിവച്ചതിനാലാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഈ വര്‍ഷം പറയത്തക്ക ഹിറ്റുകളൊന്നുമില്ലാത്ത മമ്മൂട്ടിയ്ക്ക് ഷാഫിയുടെ ചിത്രം ഭാഗ്യമാകുമെന്ന് പ്രതീക്ഷിക്കാം. മേക്കപ്പ്മാന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ വിജയചിത്രങ്ങള്‍ക്കുശേഷം ഷാഫിയുടെ സംരംഭമാണ് വെനീസിലെ വ്യാപാരി.

ജനാര്‍ദ്ദനന്‍, ജഗതി, കാവ്യാമാധവന്‍, സലീംകുമാര്‍, ശ്യാംദത്ത്, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.