മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരങ്ങള്‍ പ്രതികരിയ്ക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നതിനിടെ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു.എന്നാല്‍ മുല്ലപ്പെരിയാര്‍ ആയിരുന്നില്ല അവിടെ ചര്‍ച്ചാ വിഷയം. തന്റെ മകന്റെ കല്യാണത്തിന് ജയലളിതയെ ക്ഷണിയ്ക്കാനായാണ് മമ്മൂക്ക ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടറിയേറ്റില്‍ എത്തി തലൈവിയെ കണ്ടത്.
ഡിസംബര്‍ 22നാണ് മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്‍മാനും വ്യവസായിയായ സെയ്ദ് നിസാമുദ്ദീന്റെ മകള്‍ സൂഫിയയുമായുള്ള വിവാഹം. ചെന്നൈയില്‍ നടക്കുന്ന വിവാഹചടങ്ങിലേയ്ക്ക് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂ.എന്നാല്‍ ഡിസംബര്‍ 26ന് കൊച്ചിയില്‍ വന്‍ വിവാഹ വിരുന്ന് ഒരുക്കുന്നുണ്ട്. മകന്റെ വിവാഹം കെങ്കേമമാക്കാനായി സിനിമയില്‍ നിന്ന് മമ്മൂട്ടി ബ്രേക്ക് എടുത്തിരിക്കുകയാണ്. ഡിസംബര്‍ 14 മുതല്‍ ഷൂട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.
വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും.ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല