സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ എത്ര തവണ നമ്മുടെ സ്വന്തം മമ്മൂക്കക്കും ലാലേട്ടനും വേണ്ടി ആര്‍പ്പു വിളിച്ചിട്ടുണ്ട് നമ്മള്‍? മമ്മൂക്ക പതിനഞ്ചു പേരെ ഇടിച്ചിടുമ്പോള്‍. ലാലേട്ടന്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പറ്രക്കുമ്പോള്‍ അവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് അതെല്ലാം ചെയ്യുന്ന ഡ്യൂപുകളെ കുറിച്ച് ആരും അറിയാറില്ല.
ആരാധകരെ അത്രയേറെ ആവേശം കൊള്ളിച്ച ആ രംഗങ്ങള്‍ക്ക് ലഭിച്ച കൈയടികളുടെ യഥാര്‍ഥ അവകാശികളായ ഡ്യൂപുകളുടെ ജീവിതം പലപ്പോഴും ദുരിത പര്‍വത്തില്‍ അവസാനിക്കാറാണ് പതിവ്. തിരശീലക്കു പിന്നിലെ അത്തരം ചില മുഖങ്ങളെ കുറിച്ച് പലപ്പോഴും നമ്മള്‍ ചിന്തിക്കാറില്ല.
മോഹന്‍ലാലും മമ്മൂട്ടിയും ഇന്നും നിത്യ വസന്തമായി സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വളര്‍ച്ചയുടെ നാളുകളില്‍ അവര്‍ക്ക് ഡ്യൂപായി എത്തിയ യഥാര്‍ത്ഥ താരങ്ങള്‍ എവിടെയായിരിക്കും?
അതിനുള്ള ഉത്തരം ചിലപ്പോള്‍ നിങ്ങള്‍ തെരുവില്‍ കണ്ടുമുട്ടുന്ന ഭിക്ഷക്കാരനായിരിക്കും. അതെ, സിനിമയെയും സൂപ്പര്‍താരങ്ങളേയും കണ്ണടച്ച് ആരാധിക്കുന്ന മിക്കവര്‍ക്കും അറിയില്ല ചന്ദ്രബോസ് എന്ന യഥാര്‍ത്ഥ ഹീറോയെ കുറിച്ച്.
ഒരുപാട് ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡ്യൂപായി എത്തിയ ചന്ദ്രബോസ് ഇന്ന് ജീവിക്കാനായി വേണ്ടി തെരുവില്‍ പിച്ചയെടുക്കുന്ന വാര്‍ത്ത ഇന്‍ഡ്യ ഗ്ലിറ്റ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
1970 ല്‍ ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിക്ക് ഡ്യൂപായാണ് ചന്ദ്രബോസിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ദൗത്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി ബൈക്ക് റൈസിങ് രംഗങ്ങള്‍ അഭിനയിച്ച ചന്ദ്രബോസ് മമ്മൂട്ടിയ്ക്ക് വേണ്ടി കാര്‍ണിവല്‍ എന്ന ചിത്രത്തിലും ഡ്യൂപ്പായി എത്തി. തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങള്‍.
ടെക്‌നോളജി വളര്‍ന്നപ്പോള്‍ ചന്ദ്രബോസിനെ പോലുള്ളവര്‍ക്ക് അവസരങ്ങളില്ലാതെയായി. എല്ലാം ഗ്രാഫിക്‌സ് കൊണ്ട് ചെയ്യാമെന്നായി. ജീവിതം ഇരുളാന്‍ തുടങ്ങി. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ചന്ദ്രബോസ് തെരുവിലേക്കിറങ്ങി. ഇപ്പോള്‍ ചാലക്കുടിയിലെ തെരുവുകളില്‍ ഭിക്ഷ ചോദിക്കുകയാണ് പണ്ടത്തെ സൂപ്പര്‍സ്റ്റാറുകളുടെ ഡ്യൂപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല