സ്വന്തം ലേഖകൻ: വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകെൻറ വിവാഹ വേദിയിൽ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
എം.എ. യൂസുഫലിയും അഷ്റഫലിയും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. അഷ്റഫ് അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്. യഹ്യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം അതിഥികൾ മാത്രമാണ് പങ്കെടുത്തത്.
യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിക്കാനാണ് മമ്മൂട്ടിയും മോഹൻലാലും ദുബൈയിൽ എത്തിയത്. കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. തിങ്കളാഴ്ച അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും വിസ ഏറ്റുവാങ്ങും. വിസ നടപടികൾക്കായുള്ള മെഡിക്കൽ പരിശോധന ഇരുവരും പൂർത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല