സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ നടന്നത് നാലു കിമീ എന്ന് മമ്മൂട്ടി, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍. ജപ്പാന് സന്ദര്‍ശനത്തിനിടെ ഓറഞ്ച് തിന്നിട്ട് അതിന്റെ തൊലി കളയാന്‍ വേണ്ടി നാല് കിലോമീറ്റര്‍ നടന്നുവെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തലിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. ജപ്പാണ് പോലെയൊരു രാജ്യത്ത് നാല് കിലോമീറ്ററിനുള്ളില്‍ ഒരു വേസ്റ്റ് ബോക്സ് പോലും ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് ട്രോളന്മാര്.
മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ അല്‍പ്പം കടന്നു പോയില്ലേ എന്നാണ് ട്രോളന്മാരുടെ സംശയം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ രസകരമായ ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല