1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

മമ്മൂട്ടിക്ക്‌ പ്രിയാമണിയെ നായികയായി വേണ്ട? ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘താപ്പാന’യില്‍ പ്രിയാമണിയെ നായികയാക്കാനായിരുന്നു നീക്കം. നായകനായ മമ്മൂട്ടിക്ക്‌ ഇതത്ര ഇഷ്‌ടമായില്ലത്രെ. തനിക്ക്‌ നായികയായി പ്രിയാമണിയെ വേണ്ട എന്ന്‌ മമ്മൂട്ടി കട്ടായം പറഞ്ഞുവെന്നാണ്‌ അണിയറ വാര്‍ത്തകള്‍.

സൂപ്പറിനെ അനുനയിപ്പിച്ച്‌ പ്രിയാമണിയെത്തന്നെ നായികയാക്കാന്‍ ജോണി ആന്റണി ആവതു ശ്രമിച്ചു നോക്കിയെന്നും പാപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പക്ഷേ സൂപ്പര്‍ വഴങ്ങിയില്ല. എന്തുതന്നെയായാലും താന്‍ പ്രിയാമണിയുടെ നായകനാവില്ലെന്ന നിലപാടില്‍ താരം ഉറച്ചു തന്നെ നിന്നു. പിന്നീട്‌, താപ്പാനയിലെ നായികയായി മമ്മൂട്ടിയുടെ കൂടി താല്‌പര്യ പ്രകാരം സംവൃത സുനിലിനെ തീരുമാനിച്ചുവെന്നാണ്‌ ഒടുവില്‍ പാപ്പരാസികള്‍ നല്‌കുന്ന വിവരം .

രഞ്‌ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയിന്റ്‌’ എന്ന ചിത്രത്തിലാണ്‌ ഇതിനു മുന്‍പ്‌ മമ്മൂട്ടിയും പ്രിയാമണിയും ഒരുമിച്ചത്‌. അതിനു മുന്‍പോ അതിനു ശേഷമോ ഒരു ചിത്രത്തിലും ഇവര്‍ ജോഡി ചേര്‍ന്നിട്ടുമില്ല. പ്രാഞ്ചിയേട്ടന്റെ ലൊക്കേഷനില്‍ വച്ചേ മമ്മൂട്ടിയും പ്രിയാമണിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്‌മ തുടങ്ങിയതാണെന്നും അതാണിപ്പോള്‍ മമ്മൂട്ടിയുടെ പ്രിയാമണി വിരോധത്തിനു കാരണമെന്നും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.