എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ മമ്മൂട്ടി നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസിംഗ് ഇന്ന് ഉച്ചയ്ക്ക് 1.30നു മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. തികച്ചും സൌജന്യമായി നിര്‍മിച്ചു നല്കുന്ന ഹ്രസ്വചിത്രത്തിന്റെ സിഡി നടന്‍ മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറും.
കഴിഞ്ഞ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തില്‍ ഇത്തരത്തിലൊരു ഹ്രസ്വചിത്രം നിര്‍മിച്ചു നല്കുമെന്ന് മമ്മൂട്ടി, മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രി ക്കും ഉറപ്പുനല്കുകയും പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ സാബു ചെറിയാന്‍, സംസ്ഥാന ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ്കുമാര്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ സംബന്ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല