ചലച്ചിത്ര നടന് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകള്‍ അമാല്‍ സൂഫിയയും വിവാഹിതരായി. വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26-ന് കൊച്ചിയില്‍ പ്രത്യേക വിവാഹ സല്കാര ചടങ്ങ് ഒരുക്കുന്നുണ്ട്. യേശുദാസ്, സുരേഷ് ഗോപി, ശരത്കുമാര്, ഭാര്യ രാധിക, അര്ജുന്, ദിലീപ്, പ്രഭു, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന് ഹരിഹരന്, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍ മാധവന്, ഡി.എം.കെ. നിയമസഭാ കക്ഷി നേതാവ് എം.കെ. സ്റ്റാലിന് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല