‘സാള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന മെഗാഹിറ്റിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഇടുക്കി ഗോള്‍ഡില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന. സന്തോഷ് ഏച്ചിക്കാനം എഴുതിയ കഥയില്‍ നിന്നാണ് ചിത്രം തയ്യാറാക്കുന്നത്. നായകന്‍ ആന്റി ടെറിറിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച ആളാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അയാള്‍ തന്റെ കൂടെ സ്കൂളില്‍ പഠിച്ച സുഹൃത്തുക്കളെ അന്വേഷിക്കുന്നതും അതിനായി പത്രത്തില്‍ പരസ്യം കൊടുക്കുകയാണ്. ആദ്യദിവസങ്ങളില്‍ അയാളെ തേടി ആരുമെത്തിയില്ലെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ അയാളെ തേടിയെത്തുകയാണ്. ഒരു പെരുങ്കള്ളനായിരുന്നു ആ അതിഥി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.
എന്നാല്‍ ചെറുകഥ അതേപടി സിനിമയാക്കുകയല്ള ഇടുക്കിഗോള്‍ഡിലെന്ന് ആഷിക് അബു സൂചിപ്പിക്കുന്നു. തിരക്കഥയും സംഭാഷണവും ശ്യാംപുഷ്ക്കരന്‍-ദിലീഷ്നായര്‍ ടീം തന്നെ രചിക്കും. ക്യാമറ, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ പ്രധാന മേഖലകളിലും ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ ലെ ടീം തന്നെ പ്രവര്‍ത്തിക്കും. ചിത്രത്തിന്‍െറ താരനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായി വരുന്നതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല