സ്വന്തം ലേഖകന്‍: ‘ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും, തടയാമെങ്കില്‍ തടഞ്ഞോളൂ,’ സംഘപരിവാറിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം ഇനാമെന്ന് യുവമോര്‍ച്ച നേതാവ്. മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ബംഗാള്‍ യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്‌ണെയുടെ പ്രഖ്യാപനം.
ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിര്‍ഭൂമിയില്‍ നടത്തിയ റാലിക്കിടെയാണ് നേതാവ് മമതയുടെ തലയ്ക്ക് വിലയ്ക്കിട്ടത്. റാലിക്കു നേരെ പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി. യോഗേഷിന്റെ പരാമര്‍ശത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍ രാജ്യസഭയില്‍ ആഞ്ഞടിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ യോഗേഷിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ തന്നെ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ സഹായിക്കുന്നതായി മമത വ്യക്തമാക്കി. നിരന്തരമായി തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അവര്‍ നടത്തുന്നു. ഇത്തരം അപമാനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ താന്‍ പ്രാര്‍ത്ഥിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. മുര്‍ഷിദാബാദില്‍ നടത്തിയ പൊതുറാലിയിലാണ് മമത യോഗേഷിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല