സ്വന്തം ലേഖകന്‍: രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ ബോളിവുഡ് സുന്ദരി മമത കുല്‍ക്കര്‍ണി പ്രതിയെന്ന് പോലീസ്. മമതക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചതായും താനെ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരി എട്ടിന് മമത കെനിയയില്‍ വച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവന്‍ അബ്ദു്ള്ളയെ കാണുകയും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.
മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമി പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 2000 കോടി വില വരുന്ന 20,000 കിലോ മയക്കുമരുന്ന് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല