മംമ്തയും ദിലീപും മുമ്പും ഒന്നിച്ചിട്ടുണ്ട്. അവരുടെ പാസഞ്ചര്‍ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംനേടിയതാണ്. ഇപ്പോഴിതാ, ദിലീപിന്‍റെ നായികയായി മംമ്ത വീണ്ടും വരികയാണ്. ദിലീപിന്‍റെ ബോസ് ആയാണ് മംമ്ത പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നത് കൌതുകമുണര്‍ത്തുന്ന സംഗതിയാണ്.
‘മൈ ബോസ്’ എന്ന ചിത്രത്തിലാണ് ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്നത്. ജീത്തു ജോസഫ് ആണ് സംവിധാനം. ഡിറ്റക്ടീവ്, മമ്മി ആന്‍റ് മീ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മുംബൈയിലെ ഒരു ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനും അയാളുടെ ബോസ് ആയ യുവതിയും തമ്മിലുള്ള രസകരമായ ബന്ധത്തിന്‍റെ ആവിഷ്കാരമാണ് ‘മൈ ബോസ്’. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മൈ ബോസില്‍ സായികുമാര്‍, ലെന, സലിംകുമാര്‍, സുരേഷ്കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ ജീത്തു ജോസഫ് തന്നെയാണ്.
ഡിറ്റക്ടീവ് ഒരു ത്രില്ലറായിരുന്നു എങ്കില്‍, മമ്മി ആന്‍റ് മീ ഒരു അമ്മയും മകളും തമ്മിലുള്ള കലാപം ആയിരുന്നു എങ്കില്‍, മൈ ബോസില്‍ ഒരു ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് ജീത്തു ജോസഫ് പറയുന്നത്. ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ഒരു പ്രണയചിത്രമായിരിക്കും മൈ ബോസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല