വിവാഹത്തിനുമുമ്പ് നടി മംമ്ത മോഹന്‍ദാസ് ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തി. വെള്ളിയാഴ്ച രാവിലെ ശീവേലിക്കുമുമ്പ് ക്ഷേത്രത്തിലെത്തിയ മംമ്ത തുലാഭാരം ഉള്‍പ്പെടെ ഒട്ടേറെ വഴിപാടുകള്‍ നടത്തി.
ഡിസംബര്‍ 28നാണ് മംമ്തയുടെ വിവാഹം. ബഹ്‌റിനില്‍ വ്യവസായിയായ പ്രജിത് പത്മനാഭനാണ് വരന്‍. കോഴിക്കോട്ടാണ് വിവാഹച്ചടങ്ങ്. തുലാഭാരം വഴിപാടിന് നേന്ത്രപ്പഴമാണ് ഉപയോഗിച്ചത്. 60 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. 905 രൂപ കൗണ്ടറില്‍ അടച്ചു.
വിവാഹദിവസം ഗുരുവായൂരപ്പന് അഹസ്സ് വഴിപാടും കളഭച്ചാര്‍ത്തും മംമ്ത ശീട്ടാക്കിയിട്ടുണ്ട്.മലേഷ്യയിലെ വിദേശകാര്യ സഹമന്ത്രി കോഹിലന്‍ പിള്ള കുടുംബസമേതം വെള്ളിയാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തി. മന്ത്രിയെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ നമ്പ്യാര്‍, മാനേജര്‍മാരായ എ.കെ. ഉണ്ണികൃഷ്ണന്‍, സി.എ. ചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല