സ്വന്തം ലേഖകൻ: ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്‌സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്.
2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ടെഡിന്റെ റെക്കോഡ് നേട്ടത്തിന്റെ വീഡിയോ അഞ്ചു ദിവസത്തിന് മുമ്പാണ് ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തത്. ‘ഏറ്റവുമധികം ടി-ഷര്‍ട്ടുകള്‍ ഒറ്റയടിക്ക്-ടെഡ് ധരിച്ചത് 260’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് കുറിച്ചത്.
ടി-ഷര്‍ട്ടുകളിടാന്‍ മൂന്ന് നാല് പേര്‍ ടെഡിനെ സഹായിക്കുന്നത് വീഡിയോയില്‍ കാണാം. മീഡിയം സൈസ് മുതല്‍ 20X സൈസ് വരെയുള്ള ടി-ഷര്‍ട്ടാണ് ടെഡ് ധരിച്ചത്. കിട്ടാവുന്നതില്‍ ഏറ്റവും വലിപ്പമുള്ളതും ടെഡിന് ധരിക്കാനാവുന്നതുമായ സൈസായിരുന്നു 20X. ഇടയ്ക്കിരുന്നും നിന്നുമൊക്കെയാണ് ടെഡ് ടി-ഷര്‍ട്ടിടുന്നത്. 260 ടി-ഷര്‍ട്ടുകളിട്ടു കഴിയുമ്പോള്‍ ഒപ്പമുള്ളവര്‍ ഷര്‍ട്ടുകളെണ്ണുന്നതും ടെഡിന് ഫ്രെയിം ചെയ്ത റെക്കോഡ് കൈമാറുന്നതും വീഡിയോയില്‍ കാണാം.
റെക്കോഡ് കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ലഭിച്ച തുക സ്‌കൂളില്‍ പുതിയ കളിസ്ഥലനിര്‍മാണത്തിനായി ടെഡ് നല്‍കി. കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടേയും പ്രാധാന്യത്തെ കുറിച്ച് മക്കളായ വില്യത്തിനും അവേറിയ്ക്കും ഇതിലൂടെ മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചതായി ടെഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല