സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. പോളിഷ് പൗരനായ ലൂക്കാസ് പവല്‍ ഹെര്‍ബയാണ് ഇറ്റലിയില്‍ വച്ച് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതിയെ അധികൃതര്‍ തിരികെ യുകെയില്‍ എത്തിച്ചു.
ജൂലൈ 11ന് ഇറ്റലിയില്‍ ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു യുവതിയെ മയക്കുമരുന്നു നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇറ്റലിയിലെ ഒരു വീട്ടില്‍ ആറുദിവസം തടങ്കലില്‍ പാര്‍പ്പിച്ചു. ഇതിനിടെ മൂന്നു ലക്ഷം ഡോളര്‍ വിലയിട്ട് യുവതിയെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുവതിയെ പോലീസ് മോചിപ്പിച്ചു. ഹെര്‍ബയുടെ അഡ്രസ് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയതെന്ന് വെസ്റ്റ് മിഡ്‌ലന്‍ഡ് പോലീസ് വക്താവ് പറഞ്ഞു. കുപ്രസിദ്ധമായ ഓണ്‍ലൈന്‍ അധോലോക അടിമ വ്യാപാര വിപണിയിലാണ് യുവാവ് മോഡലിനെ വില്‍ക്കാന്‍ ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല