വേദനസംഹാരിയായ ന്യൂറോഫിന്‍ പ്ലസ് ഗുളികയില്‍ മാനസിക രോഗത്തിനുള്ള ഗുളികയും അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു നിര്‍മാതാക്കളായ രെക്കിട്ട് ബെന്‍ക്കിസര്‍ വിപണിയില്‍ നിന്നും ഗുളികകള്‍ പിന്‍വലിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു സ്കോട്ട്ലാന്‍ഡ് യാര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ ഒരാള്‍ പിടിയിലായിരിക്കുയാണ്. പോലീസ് പുറത്തു വിട്ട വിവരമനുസരിച്ച് സൌത്ത് ലണ്ടനില്‍ വസിക്കുന്ന ഒരു 30 കാരനാണ് അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് ബോക്സുകളില്‍ ഇത്തരത്തില്‍ പാക്കിങ്ങില്‍ അപാകത കണ്ടതിനെ തുടര്‍ന്നു തുടര്‍ന്നു കഴിഞ്ഞ ആഗസ്റ്റ് 26 ന് നിര്‍മാതാക്കള്‍ ന്യൂരോഫിന്‍ പ്ലസ് പിന്‍വലിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അതേസമയം ഇപ്പോഴും 250000 പാക്കറ്റുകള്‍ കസ്റ്റമറുടെ കൈവശമുണ്ടെന്നാണ് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ പ്രത്യേക കുറ്റാന്വേഷക വിഭാഗം ഇതിനെ മാരകമായ കുറ്റമായാണ് കാണുന്നത്.
ഇത്തരത്തില്‍ അപാകത കണ്ടെത്തിയ അഞ്ചില്‍ നാല് ബോക്സുകളിലും മാനസിക രോഗത്തിനുള്ള മരുന്നായ സെരോക്യുയേല്‍ XL 50mg ഉം ഒരു ബോക്സില്‍ അപസ്മാരത്തിനുള്ള ന്യൂരോട്ടിനുമാണ് കണ്ടെത്തിയത്. ഇതില്‍ സെരോക്യുയേല്‍ XL 50mg ശ്ചിസൊഫെറീനിയ, മതിഭ്രമം, ബൈപോളാര്‍ ഡിപ്രഷന്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് ഡോക്റ്ററുടെ കുറിപ്പോടു കൂടി മാത്രം ലഭിക്കുന്ന മരുന്നുകളാണ്. ഈ മരുന്ന് രോഗികളാല്ലാത്തവര്‍ കഴിക്കുന്ന പക്ഷം ഉറക്കത്തിലേക്കു വഴുതി വീഴാനും മറ്റൊരു പ്രവര്‍ത്തിയും ചെയ്യാത്ത വിധം നിയന്ത്രണങ്ങള്‍ നഷ്ടമാകാനും സാധ്യതയെറെയാണ്.
അപസ്മാരത്തിനുള്ള ന്യൂരോട്ടിന്‍ കഴിക്കുന്ന പക്ഷം നാഡി വ്യവസ്ഥയ്ക്ക് മാരകമായ തകരാറുകളും ഉണ്ടാകും. ന്യൂരോഫിന്‍ പ്ലസ് കോടെയിന്‍ അടങ്ങിയ വേദന സംഹാരിയാണ്. സില്‍വരും കറുപ്പും വര്‍ണതോടു കൂടിയ ഒരു ന്യൂരോഫിന്‍ പ്ലസ് പാക്കറ്റില്‍ 32 ടാബ്ലേറ്റാണ് ഉണ്ടാകുക. അതേസമയം സെരോക്യുയേല്‍ XL 50mg ടാബ്ലറ്റുകള്‍ ഗോള്‍ഡന്‍, ബ്ലാക്ക് പാക്കറ്റുകളിലും ന്യൂരോട്ടിന്‍ വെള്ളയും സില്‍വരും കളറോട് കൂടിയ പാക്കറ്റുകളിലുമാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല