1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2012

സ്വവര്‍ഗവിവാഹ നിയമത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയ ബ്രിട്ടനിലെ സദാചാരവാദികള്‍ ഈ വാര്‍ത്ത കേട്ട് തളര്‍ന്നെങ്കില്‍ അതിശയിക്കാനില്ല. കാരണം ഒരു സ്ത്രീയായി ജീവിതം ആരംഭിച്ചു പിന്നീട് ലിംഗമാറ്റം നടത്തി ഇപ്പോള്‍ അമ്മയായ പുരുഷനായി ജീവിക്കുകയാണ് ബ്രിട്ടനില്‍ ഒരാള്‍. ലിംഗമാറ്റത്തില്‍ ഗര്‍ഭ പാത്രം നീക്കം ചെയ്തില്ല എങ്കില്‍ കുട്ടിയുണ്ടാകുന്നതിനുള്ള
സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നു വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പലരും ഈ പ്രസവത്തിനു എതിരായി രംഗത്തെത്തിയിട്ടുണ്ട്. ജനിക്കുന്ന കുട്ടി ഇയാളെ അച്ഛന്‍ എന്നോ അമ്മ എന്നാണോ വിളിക്കേണ്ടത് എന്നിടങ്ങളില്‍ നിന്നും പ്രശ്നങ്ങള്‍ തുടങ്ങും എന്നാണു ഈ സദാചാരികളുടെ വാദം.

ലോകത്തില്‍ തന്നെ ഈ രീതിയില്‍ അഞ്ചു പേര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇതിനെ പിന്തുണച്ചു ബീമോണ്ട് സൊസൈറ്റിയിലെ ജോവാന ഡാരല്‍ ആണ് സഹായവാഗ്ദാനം നടത്തിയത്. അതിനു ശേഷം മറ്റൊരു സംഘടനയുടെ പിന്‍ബലത്തില്‍ ഗര്ഭധാരണം നടത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ പുറംലോകം ഈ വാര്‍ത്ത അറിയുന്നത് ഇപ്പോഴാണ്. ജനിച്ച കുട്ടി ആണാണോ പെണ്ണാണോ എന്നുള്ളത് പോലും ഇപ്പോഴും അജ്ഞാതമാണ്. മുന്‍പ്‌ 2008ല്‍ ഒര്‍ഗനില്‍ നിന്നുമുള്ള തോമസ്‌ ബീറ്റി ലോകത്തിലെ ആദ്യത്തെ ഗര്‍ഭം ധരിച്ച പുരുഷന്‍ എന്ന പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തന്റെ ഗര്‍ഭപാത്രം വീണ്ടെടുത്ത്‌ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഇദ്ദേഹം കുട്ടിക്ക് ജന്മം നല്‍കിയത്. അദ്ദേഹത്തിന്റെ ചിത്രമാണ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്

ബ്രിട്ടനിലെ സദാചാരികള്‍ ഇതിനെതിരെ തിരിഞ്ഞിട്ടുണ്ട്. ജനിക്കുന്ന കുട്ടിക്ക് സാധാരണമായ ജീവിതം സാധ്യമാകില്ല എന്ന കാരണമാണ് ഇവര്‍ മുന്നില്‍ നിരത്തുന്നത്. എന്നാല്‍ മിക്ക ആരോഗ്യ വിദഗ്ദരും ഇത് സംഭവ്യമാണ് എന്നും ഇതേ രീതിയില്‍ മുന്‍പും പലരും ഗര്‍ഭിണി ആയിട്ടുണ്ട്‌ എന്നും വെളിപ്പെടുത്തി. ഗര്‍ഭപാത്രം, അണ്ഡം, പുരുഷബീജം എന്നിവയാണ് ഗര്‍ഭം ധരിക്കുന്നതിലെ ഏറ്റവും പ്രധാന ഘടകങ്ങള്‍. ലിംഗമാറ്റത്തിനു ശേഷവും ഒരാള്‍ ഗര്‍ഭപാത്രംനീക്കം ചെയ്യാതിരിക്കുന്നത് അണ്ഡങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ഉപയോഗിച്ച് ഗര്‍ഭം ധരിക്കാവുന്നതാണ് എന്നവര്‍ വ്യക്തമാക്കി.

മറ്റൊരു സാധ്യത ഉത്പാദിപ്പിക്കപ്പെട്ട അണ്ഡം മരവിപ്പിച്ചു സൂക്ഷിക്കുകയും പിന്നീട് ഗര്ഭാധാരണതിനായി ഉപയോഗിക്കുകയും ചെയ്യാം എന്നുള്ളതാണ്. ലിംഗമാറ്റം നടത്തി പുരുഷനായ സ്ത്രീക്ക് പുരുഷ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. കുട്ടിയെ സിസേറിയന്‍ വഴിയാണ് പുറത്തെടുക്കുക എന്നും ആരോഗ്യ രംഗത്തെ വിദഗ്തര്‍ അറിയിച്ചു. ജനിച്ച കുഞ്ഞിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലയെന്നതും ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.