സ്വന്തം ലേഖകന്‍: നോര്‍വെയില്‍ 300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവാവിനെതിരെ കേസ്. നോര്‍വെക്കാരനായ യുവാവിനെതിരേ 300 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്ബോള്‍ റഫറിയായ 30 വയസില്‍താഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി.
20 വയസുള്ളപ്പോള്‍ മുതല്‍ 300 കൗരമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നോര്‍വെയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള വലിയ കേസ് ആദ്യമായാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഇന്റര്‍നെറ്റിലൂടെ ആണ്‍കുട്ടികളെ വശീകരിച്ചത്. തുടര്‍ന്ന് ലൈംഗിക പ്രവൃത്തികള്‍ക്ക് അവരെ നിര്‍ബന്ധിച്ചു.
തന്റെ സ്വകാര്യ ചിത്രങ്ങള്‍ തിരിച്ചയക്കാമെന്ന ഉറപ്പും ഇയാള്‍ ഇരകള്‍ക്ക് നല്‍കിയിരുന്നു. 2011 മുതല്‍ 13നും 16 നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇയാള്‍ പ്രധാനമായും ഇരകളാക്കിയതെന്ന് പ്രോസിക്യൂഷന് ഓഫീസ് പറയുന്നു. കേസിന്റെ വിചാരണ 2019 ല്‍ തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല