മാഞ്ചെസ്റ്റര്‍ സിറ്റി യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണു സിറ്റി എഫ്സി പോട്ടോയെ പരാജയപ്പെടുത്തി. സെര്‍ജിയോ അഗേറോ, എഡിന് സെകോ, ഡേവിഡ് സില്‍വ, ഡേവിഡ് പിസാറോ എന്നിവരാണു മാഞ്ചെസ്റ്റര്‍ സിറ്റിക്കു വേണ്ടി ഗോള്‍ നേടിയത്.
അതേസമയം യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ ഇന്റര്‍മിലാനും ബയേണ്മ്യൂണിക്കിനും തോല്‍വി. ഇന്റര്‍മിലാനെ ഫ്രഞ്ച് ക്ലബായ മാഴ്സ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. മാഴ്സലിക്കു വേണ്ടി ആന്‍ഡ്രെ അയൂവാണു ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ക്ലബായ ബേസില്‍ ബയേണ്‍ മ്യൂണിക്കിനെ 1-0 നു കീഴടക്കി. ബേസിലിനു വേണ്ടി വലന്റിന്‍ സ്റ്റോക്കറാണു ഗോള്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല