ലാഹോര്‍: വിവാഹത്തിന് അശ്ലീല നൃത്ത വിരുന്ന് സംഘടിപ്പിച്ച പാകിസ്താന് കാരനെ പൊലീസ് അറസ്റ്റുചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് അശ്ലീല പാര്‍ട്ടി നടന്നത്. മുപ്പതുകാരനായ മസ്ഹര്‍ ഇഖ്ബാല്‍ ആണ് അറസ്റ്റിലായത്. സ്വന്തം വിവാഹവിരുന്ന് കൊഴിപ്പിക്കാനായി മസ്ഹര്‍ മൂന്ന് അശ്ലീല നര്‍ത്തകികളെ വിളിക്കുകയായിരുന്നു. വീടിന് പുറത്തുവച്ചാണ് മസ്ഹര്‍ സുഹൃത്തുക്കള്‍ക്കായി അശ്ലീല വിരുന്ന് നടത്തിയത്.
അയല്‍ക്കാരാണ് അശ്ലീല പാര്‍ട്ടി നടക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇവിടെ റെയ്ഡ് നടത്തുകയും മസ്ഹറിനെയും മറ്റ് ആറുപേരെയും അറസ്റ്റുചെയ്യുകയും ചെയ്തു. നര്‍ത്തകിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല