സ്വന്തം ലേഖകന്‍: കംഗാരുവിന്റെ പിടിയില്‍ നിന്ന് നായയെ രക്ഷിക്കാനെത്തിയ മനുഷ്യന്‍, പിന്നെ നടന്നത് നല്ല നാടന്‍തല്ല്, വീഡീയോ കണ്ടത് രണ്ടര കോടി പേര്‍. ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത്‌വേല്‍സില്‍ ജൂണില്‍ നടന്ന സംഭവമാണ് വീഡിയോയില്‍. കാട്ടുപന്നിയെ വേട്ടയാടുകയായിരുന്നു ഒരു സംഘത്തിന്റെ വേട്ടനായെ ഒരു കംഗാരു പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. മനുഷ്യന്റെ ഉയരവും വലിപ്പവുമുള്ള കംഗാരുവിന്റെ അടുത്തേയ്ക്ക് പാഞ്ഞെത്തിയ വേട്ടക്കാരിലൊരാളായ ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ കംഗാരുവിന്റെ പിടിയില്‍നിന്ന് നായയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആദ്യം പിടിവിടാതിരുന്ന കംഗാരു, പിന്നീട് നായയെ വിടുകയും ഗ്രെയ്ഗിന്റെ നേരെ തിരിയുകയും ചെയ്തു. പിന്നെ കംഗാരവും ഗ്രെയ്ഗും തമ്മില്‍ നല്ല നാടന്‍ തല്ല്. കംഗാരുവിന്റെ മുഖത്തിന് ഒരിടി നല്‍കിയ ഗ്രെയ്ഗിനെ തിരിച്ചിടിക്കാനെന്ന മട്ടില്‍ ഒരു നിമിഷം കംഗാരു നിന്നെങ്കിലും രണ്ടാമതൊരു ആലോചനയില്‍ അത് വേണ്ടെന്നുവെച്ച് പിന്‍തിരിയുന്നു. നായയെ രക്ഷിക്കാനുള്ള മനുഷ്യന്റെ ഇടപെടലിനെ പുകഴ്ത്തിക്കൊണ്ടാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നതെങ്കിലും കംഗാരുവും മനുഷ്യനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന നാടകീയ നിമിഷങ്ങളാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല