തങ്ങളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടാണ് പുരുഷന്മാര്‍ക്ക് കൂടുതല്‍ താത്പര്യമെന്ന് ഹോളീവുഡ് നടി ഷാരണ്‍ സ്‌റ്റോണ്‍. തന്റെ പുതിയ കാമുകനായ 28 കാരന്‍ മാര്‍ട്ടിന്‍ മൈക്കയുടെ തോളില്‍ ചാഞ്ഞാണ് 53 കാരിയായ ഷാരണ്‍ തന്റെ കണ്ടുപിടുത്തത്തെ കുറിച്ച് പറയുന്നത്.
“പങ്കാളി ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ ശരീരത്തില്‍ എത്ര ചുളിവുകളുണ്ടെന്നല്ല, അവര്‍ക്ക് നിങ്ങളില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവുമാണ് അവര്‍ക്ക് ആവശ്യം. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അവരുടെ തമാശകളെ ആസ്വദിക്കാനും തെറ്റുകള്‍ ക്ഷമിക്കാനും കഴിയണം.”
ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങി നില്‍ക്കാതെ ഒരു ആലിംഗനത്തിലൂടെ ആ തെറ്റ് ക്ഷമിക്കാനുള്ള മനസ്സ് സ്ത്രീകള്‍ക്കുണ്ടാകണമെന്നാണ് മിക്കവാറും പുരുഷന്മാരും ആഗ്രഹിക്കുന്നതെന്നും ഷാരണ്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല