നമ്മുടെ നാട്ടില്‍ പലപ്പോഴും പോലീസുകാര്‍ തല കുത്തി മറിഞ്ഞാല്‍ പോലും കള്ളന്റെ പൊടി പോലും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളനെ 2,000 മൈല്‍ അകലെയിരിക്കുന്നയാള് പിടികൂടിയെന്നു കേട്ടാലോ? സത്യമാണ്, ഡേവിഡ് ഡഫി എന്ന ഐ ടി വിദഗ്ദ്ധനാണ് തന്റെ ബിസിനസ്സ് പങ്കാളിയുടെ ലാപ്ടോപ്പ് കട്ടുകൊണ്ടുപോയ കള്ളനെ ഇത്രം ദൂരെയിരുന്ന് പിടികൂടിയത്.
ബ്രിട്ട് വിസില്‍ എന്നയാളുടെ രണ്ട് ലാപ്ടോപ്പുകള് ആണ് മോഷണം പോയത്. സ്പെയിനിലെ ടെനെറിഫ് ദ്വീപിലെ അവധിക്കാല വസതിയിലായിരുന്നു സംഭവം. മോഷണം നടന്ന വിവരം ബ്രിട്ട്വിസില് ഡഫിയെ അറിയിച്ചു. ഉടന്‍ തന്നെ റിമോട്ട് കണ്ട്രോള് സോഫ്റ്റ്വെയര് ഉപയോഗിച്ച് ഡഫി ഇതിലൊരു ലാപ്ടോപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം ഇയാള്‍ ലാപ്ടോപ്പിന്റെ മാസ്റ്റര്‍ പാസ്വേര്ഡ് മാറ്റി. തുടര്‍ന്ന് ഇന്‍-ബില്‍ട്ട് ക്യാമറ ഉപയോഗിച്ച് മോഷ്ടാവിന്റെ ചിത്രമെടുക്കുകയും ചെയ്തു.
ഈ ചിത്രം ടെനെറിഫിലെ പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. പൊലീസ് ചിത്രത്തിലുള്ള ആളെ കുടുക്കി ലാപ്ടോപ്പുകള് കണ്ടെടുക്കുകയും ചെയ്തു. എന്തായാലും സാങ്കേതിക രംഗം വികസിച്ചതോടെ കള്ളന്മാര് ഇനി പുതിയ അടവുകള്‍ പയറ്റെണ്ടി ഇരിക്കുന്നു എന്ന് ചുരുക്കം. എന്നാലും പലന്നാള് കള്ളന് ഒരുന്നാള്‍ പിടിയിലാകുമെന്ന് ഉറപ്പ്!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല