സ്വന്തം ലേഖകൻ: ആകാശത്ത് വെച്ചൊരു വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യുവാവാണ് വിവാഹാഭ്യര്‍ത്ഥനയുമായി വീഡിയോയിലുള്ളത്. 51 സെക്കന്റ് മാത്രമാണ് ഈ വീഡിയോയ്ക്കുള്ള ദൈര്‍ഘ്യം. വിമാനത്തിനുള്ളിലെ ഇടനാഴിയിലൂടെ ഒരു യുവാവ് നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം.
രമേഷ് കൊട്നാന എന്ന വ്യക്തിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ കൈയ്യില്‍ ഒരു പോസ്റ്ററും അയാള്‍ കരുതിയിട്ടുണ്ടായിരുന്നു. തന്റെ പ്രതിശ്രുത വധുവിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ പോസ്റ്റര്‍ തുറന്നു കാണിക്കുന്നത് വീഡിയോയില്‍ കാണാം.
അപ്രതീക്ഷിതമായ നീക്കം കണ്ട പെണ്‍കുട്ടി അമ്പരന്ന് പോയി. യുവാവിന്റെ അടുത്തേയ്ക്ക് അവള്‍ നീങ്ങുമ്പോള്‍ അയാള്‍ അവള്‍ക്ക് മുന്നില്‍ മുട്ട് കുത്തി നിന്നുകൊണ്ട് മോതിരം നീട്ടുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.
തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിക്കുമ്പോള്‍ മറ്റ് യാത്രക്കാര്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എയര്‍ഇന്ത്യയിലെ ജീവനക്കാര്‍ തന്നെയാണ് ഈ റൊമാന്റിക് നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്.
‘സ്വര്‍ഗ്ഗത്തില്‍ വച്ച് വിവാഹാലോചന നടത്തി. പ്രണയം അന്തരീക്ഷത്തിലാണ്. ഒരാള്‍ വായുവില്‍ മുട്ടുകുത്തി നിന്ന് തന്റെ പ്രതിശ്രുതവധുവിനോട് പ്രണയത്തോടെ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ‘ – എന്നിങ്ങനെയാണ് പോസ്റ്റിന്റെ അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. ‘ഭൂമിയില്‍ വെച്ചുള്ള വിവാഹം കണ്ടിട്ടുണ്ട്, സ്വര്‍ഗത്തില്‍ വെച്ച് കല്യാണം നടക്കുക എന്ന് കേട്ടിട്ടുമുണ്ട്. എന്നാല്‍ ആദ്യമായാണ് കാണുന്നത്’- എന്ന് ഒരാള്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല