സ്വന്തം ലേഖകന്‍: മെട്രോ യാത്രയ്ക്കിടെ യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയ പണി. സിംഗപൂരിലെ മെട്രോ റെയില്‍ യാത്രയ്ക്കിടെയാണ് യുവതി തന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച സഹയാത്രികന് നല്ല എട്ടിന്റെ പണി കൊടുത്തത്. യാതൊരു സംശയവും ജനിപ്പിക്കാതെയാണ് സഹയാത്രികന്‍ ഉമാ മഗേശ്വരി എന്ന യുവതിയുടെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.
തന്റെ വീഡിയോ പകര്‍ത്തുന്നത് ഉമ തിരിച്ചറിയാന്‍ അല്പ സമയമെടുത്തു. ഇത് കണ്ടുപിടിച്ചതാകട്ടെ തികച്ചും യാദൃശ്ചികമായാണ്. വീഡിയോ പകര്‍ത്തിയ ആളുടെ പിന്നിലെ ചില്ലും പ്രതലത്തില്‍ മൊബൈല്‍ സ്‌ക്രീനിലൂടെ പ്രതിഫലിച്ചു. ഇത് ശ്രദ്ധിച്ചപ്പോഴാണ് ഉമയ്ക്ക് കാര്യം മനസിലായത്.
ഉടനെതന്നെ ഉമ ഇയാള്‍ തന്റെ ചിത്രം പകര്‍ത്തുന്നത് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ഇതുപോലുള്ള മറ്റ് വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്യങ്ങളെല്ലാം വിശദമായി എഴുതി ഫെയ്‌സ്ബുക്കില്‍ പോസറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഉമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല