1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2016

സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂരായ മാഞ്ചെസ്റ്റെറില്‍ ഇടവക ദിനവും,ജപമാല സമാപനവും,സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും ഞായറാഴ്ച നടക്കും. ഉച്ചക്ക് ഒരുമണിമുതല്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ജപമാലയെ തുടര്‍ന്ന് നടക്കുന്ന അത്യാഘോഷ പൂര്‍വമായ ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക.മെത്രാഭിഷേകത്തിന് ശേഷം ആദ്യമായി മാഞ്ചെസ്റ്റെറില്‍ എത്തുന്ന മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും.ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികത്വം വഹിക്കും.ദിവ്യബലിയെത്തുടര്‍ന്ന് സെയില്‍ കമ്മ്യുണിറ്റി ഹാളില്‍ മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും,തുടര്‍ന്ന് പൊതു സമ്മേളനവും,കലാസന്ധ്യയും അരങ്ങേറും.

മുത്തുക്കുടകളുടെ അകമ്പടിയോടെ സെയില്‍ കമ്യുണിറ്റി ഹാളില്‍ ഗ്രയിറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവദ്യപിതാവിനെയും,മറ്റു വിശിഷ്ട്ട വ്യക്തികളെയും മാതൃവേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു് ആനയിക്കും. വിഥിന്‍ഷോ എം.പി മൈക്ക് കെയിന്‍,ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ ഉള്‍പ്പെടെ ഒട്ടേറെ വൈദീക ശ്രേഷ്ടരും പരിപാടികളില്‍ പങ്കെടുക്കും.ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ആമുഖ പ്രഭാഷണം നടത്തും.തുടര്‍ന്ന് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയും, സണ്ടേസ്‌കൂളില്‍ വിവിധങ്ങളായ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

പൊതു സമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യക്ക് തിരശീല ഉയരും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ഇടതടവില്ലാതെ വേദിയില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ ഏവര്‍ക്കും മികച്ച വിരുന്നാകും.മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാത്തിരിക്കുകയാണ് മാഞ്ചെസ്റ്ററിന്റെ ചുണക്കുട്ടികള്‍.കൂടാതെ ഇടവകയിലെ മാതൃവേദിയുടെയും,പിതൃവേദിയുടെയും പരിപാടികള്‍ കൂടി ഒത്തുചേരുമ്പോള്‍ കലാസന്ധ്യ വിസ്മയ വിരുന്നാകും.പരിപാടികളെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.
ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്ററികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കുവാന്‍ ഏവരെയും റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

St.Hildas Church
M22 4EF
പരിപാടികള്‍ നടക്കുന്ന വേദിയുടെ വിലാസം

Sale Communtiy Cetnre
Norris Road
M33 2TN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.