1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

മാഞ്ചസ്റ്റര്‍: മോഷണം വ്യാപകമായതോടെ മാഞ്ചസ്ററില്‍ രൂപീകൃതമായ കേരളാ കമ്യൂണിറ്റി ആക്ഷന്‍ കൌണസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുകയാണ്. മോഷണങ്ങള്‍ക്കു തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് സിറ്റി കൌണ്‍സിലര്‍മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കൌണ്‍സിലര്‍മാരായ അഫ്സല്‍ മാന്‍, കെയിറ്റ് ചാപ്പല്‍ തുടങ്ങിയവര്‍ ഉറപ്പു നല്‍കിയതായി ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍മാരായ കെ.ഡി. ഷാജിമോന്‍, ബിജു ആന്റണി എന്നിവര്‍ അറിയിച്ചു.

ചീഫ്‌ പോലീസ് കോണ്‍സ്റബിള്‍ ഉള്‍പ്പെടെയുള്ളവരുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ആക്ഷന്‍ കൌണ്‍സിലിന്റെ വിജയത്തിനായി ഓണ്‍ലൈന്‍ പെറ്റീഷന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തി മാസ് പെറ്റീഷനില്‍ പങ്കാളിയാകാവുന്നതാണ്. മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആക്ഷന്‍ കൌണ്‍സിലിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. യുക്മ ജോയിന്റെ സെക്രട്ടറിയും അസോസിയേഷന്‍ പ്രസിഡന്റുമായ അലക്സ് വര്‍ഗീസ് പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തു.

മാഞ്ചസ്ററിലും പരിസരത്തും മലയാളികളെ ലക്ഷ്യമാക്കി മോഷണവും അക്രമങ്ങളും വര്‍ധിച്ചതോടെയാണ് അസോസിയേഷനുകള്‍ സംയുക്തമായി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചത്. ഈ ജനമുന്നേറ്റത്തിനു യുക്മ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷം ഗ്രെയ്റ്റര്‍ മാഞ്ചസ്ററിലെ ഒമ്പതു കൌണ്‍സിലുകളില്‍ ഉണ്ടായ മോഷണങ്ങളുടെ വിവരമാണു ആക്ഷന്‍ കൌണ്‍സില്‍ ശേഖരിക്കുന്നത്. കേസ് നമ്പരുകളും മാസ്പെറ്റീഷനും ജനപ്രതിനിധികള്‍ക്കും പോലീസിനും കൈമാറി ശക്തമായ നീക്കം നടത്തുകയാണ് കൌണ്‍സിലിന്റെ ലക്ഷ്യം.

നിങ്ങള്‍ക്കോ, നിങ്ങളുടെ പരിചയക്കാര്‍ക്കോ ഉണ്ടായിട്ടുള്ള മോഷണം, കൊള്ള, വംശീയ അധിക്ഷേപം, വീടിനോ കാറിനോ നേരേയുള്ള അക്രമം എന്നിവയുടെ ക്രൈംനമ്പര്‍ kcac2011@gmail.com എന്ന വിലാസത്തിലോ 07886526706, 07809295451 എന്നീ ഫോണ്‍ നമ്പരുകളിലോ ഭാരവാഹികളെ അറിയിക്കുക.

ആക്ഷന്‍ കൌണ്‍സിലിന് എം.എം.സി.എയുടെ പൂര്‍ണമായും സഹകരിക്കും: പ്രസിഡന്റ് അലക്സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: മോഷണം വര്‍ധിച്ചതോടെ ഭീതി നിറഞ്ഞ സാഹചര്യമാണു മാഞ്ച്സ്റ്ററില്‍ ഉള്ളതെന്ന് എം.എം.സി.എ. പ്രസിഡന്റ് അലക്സ് വര്‍ഗീസ് പറഞ്ഞു. ഇവയ്ക്കു പരിഹാരം കാണാന്‍ വിവിധ അസോസിയേഷനുകള്‍ സംയുക്തമായി രൂപീകരിച്ച കേരളാ കമ്യൂണിറ്റ് ആക്ഷന്‍ കൌണ്‍സിലിനു മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുകയാണ്.

വിഥിന്‍ഷോ കേന്ദ്രീകരിച്ച് മോഷണവും വാഹനങ്ങള്‍ക്കു നേരേയുള്ള അക്രമവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചോളം വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇനിയും ഇതു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. മലയാളികള്‍ക്കു ഭീതികൂടാതെ പുറത്തിറങ്ങാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാകണം. ശനിയാഴ്ച നടക്കുന്ന അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ മാസ്പെറ്റീഷനില്‍ അംഗങ്ങള്‍ ഒപ്പുവയ്ക്കുമെന്നും അലക്സ് വര്‍ഗീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.