സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: പിതാക്കന്മാര്‍ക്ക് സര്‍പ്രയിസ് വിരുന്നൊരുക്കി അവരെ ആദരിക്കാന്‍ മക്കളും ഭാര്യമാരും ഒത്തുചേര്‍ന്നതോടെ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ വര്‍ണശബളമായി. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവിനാലും ഏറെ നിലവാരം പുലര്‍ത്തുകയും ചെയ്തു. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയേയും നാട്ടില്‍നിന്നുമെത്തിയ പിതാക്കന്മാരെയും വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ക്കു തുടക്കമായി. പിതാക്കന്മാര്‍ ചേര്‍ന്ന് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയെ തലപ്പാവ് അണിയിച്ച് ആദരിച്ചു. ഇതേത്തുടര്‍ന്ന് മൂത്ത മക്കള്‍ അവരുടെ പിതാക്കന്മാരെയും തലപ്#ാപവുകള്‍ അണിയിച്ചു.
മക്കള്‍ അവരുടെ പിതാക്കന്മാരെപ്പറ്റി തയാറാക്കിയ മെസേജുകള്‍ ചേര്‍ന്നാണ് തലപ്പാവ് ഒരുക്കിയത്. തുടര്‍ന്ന് കേക്ക് മുറിച്ച് ഏവരുംസന്തോഷം പങ്കിട്ടു. ഇതേത്തുടര്‍ന്ന് ഗെയിമുകളും സ്‌നേഹവിരുന്നും നടന്നു. റിന്‍സി സജിത് അവതാരകയായി എത്തിയപ്പോള്‍ ഷിജി ജെയിസണ്‍, സ്മിതാ സാബു, അസിസാ ടോമി തുടങ്ങിയവരും അസോസിയേഷന്‍ യൂത്ത് വിംഗും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി, സെക്രട്ടറി നോയല്‍ ജോര്‍ജ് തുടങ്ജിയവര്‍ പരിപാടികള്‍ ക്രമീകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ചു നടന്ന ക്വിസ് കോമ്പറ്റീഷനിലെ വിജയികള്‍ക്കും പ്രായം കൂടിയ പിതാവിനും പ്രായം കുറഞ്ഞ പിതാവിനും കൂടുതല്‍ മക്കളുള്ള പിതാവിനും പ്രത്യേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല