1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (K.C.A.M) ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്ച നടക്കും. വിഥില്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. അസോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 14,15,16 ദിവസങ്ങളിലായി നടക്കും.

അസോസിയേഷന്‍ മെമ്പേഴ്‌സിന്റെ ഭവനങ്ങളിലൂടെയാണ് കരോള്‍ നടക്കുക. ചെണ്ടമേളങ്ങളുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ക്രിസ്തുമസ് കരോള്‍ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് കലാപരിപാടികളുടെ പ്രാക്ടീസ് ആരംഭിച്ച് കഴിഞ്ഞു.

ജനുവരി മാസം ഏഴാം തിയതി നടക്കുന്ന ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പരിപാടികള്‍ക്ക് മികവേകും. തുടര്‍ന്ന് നടക്കുന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ ഇലക്ഷനും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.