1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

മാഞ്ചസ്റര്‍ സിറ്റിക്ക് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്വി. ഒരുഘട്ടത്തില്‍ പോയിന്റു നിലയില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനെക്കാള്‍ വളരെ മുന്നിലായിരുന്ന സിറ്റിക്ക് അടുത്തയിടെയുണ്ടായ തോല്വികളും സമനിലകളുമാണ് പോയിന്റുനിലയില്‍ രണ്ടാമതെത്തിച്ചത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡിന് 32 മത്സരങ്ങളില്‍നിന്നായി 79 പോയിന്റും സിറ്റിക്ക് അത്രതന്നെ മത്സരങ്ങളില്‍നിന്നായി 71 പോയിന്റുമാണുള്ളത്. ഇതോടെ ഒരേ നഗരത്തിലെ രണ്ടു ടീമുകളുടെ പോയിന്റു വ്യത്യാസം എട്ടായി ഉയര്‍ന്നു.

ഞായറാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ആഴ്സണലിനെതിരെ എമിറേറ്റ്സ് സ്റേഡിയത്തില്‍ വിജയപ്രതീക്ഷയുമായി ഇറങ്ങിയ സിറ്റിക്ക് 87ാം മിനിട്ടില്‍ പരാജയം സമ്മതിക്കേണ്ടിവന്നു 1-0നാണ് സിറ്റി തോറ്റത്. മൈക്കിള്‍ ആര്‍ട്ടേടയാണ് പീരങ്കിപ്പടയ്ക്കുവേണ്ടി വിജയഗോള്‍ സ്വന്തമാക്കിയത്. 89ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനെത്തുടര്‍ന്ന് സിറ്റിയുടെ പ്രധാനതാരം മരിയോ ബലട്ടോലിക്ക് പുറത്തു പോകേണ്ടിയുംവന്നു.

സിറ്റിയുടെ ഗോള്‍ പോസ്റിലേക്ക് ആഴ്സണല്‍ താരങ്ങള്‍ നിരവധി തവണ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളിനായി കളിതീരുന്നതിനു തൊട്ടടുത്ത മിനിട്ടുവരെ കാത്തിരിക്കേണ്ടിവന്നു. ആഴ്സണല്‍ താരം അലക്സ് സോംഗിനെ ഫൌള്‍ ചെയ്ത് വീഴ്ത്തിയതിനെത്തുടര്‍ന്ന് 20ാം മിനിട്ടില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതില്‍ ചുവപ്പു കാര്‍ഡ് ലഭിക്കേണ്ട ഇറ്റാലിയന്‍ താരം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഫൌളിന്റെ തീവ്രത അറിയുന്നതിന് ആ സമയം റഫറി പരിസരത്തില്ലായിരുന്നു.

ബലട്ടോലിക്ക് 89ാം മിനിട്ടിലും ബാസറി സാഗ്നയെ ഫൌള്‍ ചെയ്തിനത്തുടര്‍ന്ന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള വഴിയും തുറന്നു. കിരീടത്തിലേക്കുള്ള നിര്‍ണായക മത്സരങ്ങള്‍ക്കിറങ്ങേണ്ട സിറ്റിക്ക് മരിയോ ബലട്ടോലിയുടെ പുറത്താക്കല്‍ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ബലട്ടോലിക്കെതിരെ കനത്ത ശിക്ഷാ നടപടിക്ക് സാധ്യതയുണ്ട്. മാഞ്ചസ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റര്‍ സിറ്റി ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്തു തുടരുമ്പോള്‍ ആഴ്സണല്‍ മൂന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. 32 മത്സരങ്ങളില്‍നിന്നായി 61 പോയിന്റാണ് പീരങ്കിപ്പടയ്ക്കുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.